img_8811

നമസ്കാരം

Comments Off 41

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, നമസ്കാരം
ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ. കേരളത്തിന്റെ വടക്കേ അറ്റത്തുള്ളതും വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നതുമായ മണ്ഡലമാണ് മഞ്ചേശ്വരം. സപ്തഭാഷാസംഗമഭൂമിയായ തുളുനാട് ഒട്ടേറെ സാംസ്കാരിക ചരിത്ര പാരമ്പര്യങ്ങൾ കൊണ്ട് വേറിട്ട്‌ നിൽക്കുന്ന ഒരു പ്രദേശമാണ്. കേരളത്തിലെ മറ്റു പ്രദേശങ്ങളിലുള്ളതുപോലെ അടിസ്ഥാന സൌകര്യങ്ങളൊന്നും തന്നെ ഇവിടെയില്ല. ഭാഷാന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മണ്ഡലം ഒരു കാലത്തും നമ്മുടെ ഭരണകൂടങ്ങൾ തിരിഞ്ഞു നോക്കാത്ത പ്രദേശമാണ്. പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമാണ് ഭൂരിഭാഗം ആളുകളും. എൻഡോസൾഫാൻ എന്ന മാരക വിഷം നൽകിയ ദുരന്തം തലമുറകളോളം അനുഭവിക്കുന്ന പ്രദേശം കൂടിയാണിത്. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും കുടിവെള്ള പ്രശ്നം പോലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക മേഖലകളും തകർന്നു തരിപ്പണമായി കിടക്കുന്നു. ഇതിനൊരറുതി വരുത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ബി ജെ പി വിജയിക്കണമെന്നുള്ള ജനാഭിലാഷം അട്ടിമറിക്കാൻ മുസ്ലീം ലീഗും സി പി എമ്മും തമ്മിൽ വോട്ടു കച്ചവടം ഉറപ്പിച്ചുകഴിഞ്ഞിട്ടുമുണ്ടിവിടെ. ആയതിനാൽ അതിനെ മറികടക്കാനാവശ്യമായ ചിട്ടയായ പ്രവർത്തനം ഇവിടെ അനിവാര്യമായി വന്നിരിക്കുന്നു. എല്ലാ സുഹൃത്തുക്കളും തങ്ങളാലാവുന്ന വിധം സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സ്വന്തം
കെ സുരേന്ദ്രൻ

 

ಆತ್ಮೀಯ ಸಹೋದರ ಸಹೋದರಿಯರೇ, ನನ್ನ ಸಮಸ್ಕಾರಗಳು.
ಬರಲಿರುವ ವಿಧಾನಸಭಾ ಚುನಾವಣೆಯಲ್ಲಿ ಮಂಜೇಶ್ವರದಿಂದ ನಾನು ಸ್ಪರ್ಧಿಸುತ್ತಿರುವುದು ನೀವು ಅರಿತಿರುವಿರಿ ಎಂದು ಭಾವಿಸುತ್ತೇನೆ.
ಕೇರಳದ ಉತ್ತರದಲ್ಲಿರುವ, ಅಭಿವೃದ್ಧಿಯಿಂದ ವಂಚಿತವಾಗಿರುವ ಮಂಡಲವೇ ಮಂಜೇಶ್ವರ. ಸಪ್ತಭಾಷಾ ಸಂಗಮ ಭೂಮಿಯಾದ ತುಳುನಾಡು ಹಲವಾರು ಸಾಂಸ್ಕೃತಿಕ ತಳಹದಿಯಿಂದ ತಲೆ ಎತ್ತಿರುವ ಭೂಮಿ ಇದಾಗಿದೆ. ಆದರೆ ಬೇರೆ ಮಂಡಲಗಳ ತುಲನೆ ಮಾಡಿದಾಗ ಯಾವುದೇ ಮೂಲಭೂತ ಸೌಕರ್ಯಗಳು ಇಲ್ಲಿ ಅಲಭ್ಯವಾಗಿದೆ. ಭಾಷಾ ಅಲ್ಪಸಂಖ್ಯಾತರು ಹೆಚ್ಚಿರುವ ಈ ಮಂಡಲ ಶಾಸಕರಿಂದ ನಿರ್ಲಕ್ಷಕ್ಕೊಳಪಟ್ಟಿದೆ. ಎಂಡೋಸಲ್ಫಾನ್ ಬಾಧಿತ ಕುಟುಂಬಗಳು ಈ ಮಂಡಲದಲ್ಲಿದೆ. ಎಡ ಬಲ ರಂಗಗಳು ಹಲವು ಬಾರಿ ಗೆದ್ದು ಬಂದಿದ್ದರೂ ಕುಡಿನೀರಿನ ಸಮಸ್ಯೆಯನ್ನೂ ಪರಿಹರಿಸಲು ಸಾಧ್ಯವಾಗಿಲ್ಲ. ಆರೋಗ್ಯ, ವಿಧ್ಯಾಭ್ಯಾಸ, ಕೃಷಿ, ವ್ಯವಸಾಯ ಎಲ್ಲಾ ರಂಗಗಳೂ ನೆಲಕಚ್ಚಿವೆ.
ಇದೆಲ್ಲದಕ್ಕೆ ಪರಿಹಾರವಾಗಿ ಬಿಜೆಪಿ ಬರಬೇಕೆಂದು ಜನತೆ ಆಗ್ರಹಿಸಿದ್ದರೂ, ಮುಸ್ಲಿಂ ಲೀಗ್ ಸಿಪಿಎಂ ಪಕ್ಷಗಳು ಮತ ಮಾರಾಟ ನಡೆಸಿ ಬಿಜೆಪಿಯನ್ನು ಸೋಲಿಸುತ್ತಿದೆ.
ಇವರ ಕಾಪಾಟ್ಯವನ್ನು ಮೆಟ್ಟಿ ನಿಲ್ಲಲು ಎಲ್ಲರೂ ಒಂದಾಗಿ ಕೆಲಸ ಮಾಡಬೇಕಿದೆ. ಸ್ನೇಹಪೂರ್ವವಾಗಿ ಎಲ್ಲರ ಸಹಾಯವನ್ನು ಈ ಮೂಲಕ ಬೇಡಿಕೊಳ್ಳುತ್ತೇನೆ.
ನಿಮ್ಮ ಆತ್ಮೀಯ ಕೆ. ಸುರೇಂದ್ರನ್

 

admin

View all contributions by admin